GENERAL NEWS

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍, അടിയന്തരവാദം അനുവദിച്ചില്ല; യോഗ്യതയുണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താമെന്ന് കോടതി

2026-11-04

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി അടിയന്തരമായി ഇന്ന് തന്നെ പരിഗണിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി നാളെ പരിഗണിക്കാമെന്ന് അറിയിച്ചത്.

ഇന്ന് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കായി ഹാജരായ അഭിഭാഷകരായ ദേവവ്രതും കെ.ആര്‍. സുഭാഷ് ചന്ദ്രനും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളെ കേസ് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള യോഗ്യതയുണ്ടെന്ന് തെളിഞ്ഞാല്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാല 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 30-ന് സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കി. എന്നാല്‍ സര്‍വകലാശാല നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ നിലയില്ലെന്നും ഇന്റേണല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും സര്‍വകലാശാല കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് പരീക്ഷ എഴുതാനുള്ള അനുമതി നഷ്ടമായത്. എന്നാല്‍ സസ്‌പെന്‍ഷന്‍ കാരണം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതാണ് ഹാജര്‍ കുറയാന്‍ കാരണമെന്നാണ് വിദ്യാര്‍ഥികളുടെ വാദം.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം തുടര്‍ന്നാല്‍ ഒരു അധ്യയന വര്‍ഷം തന്നെ നഷ്ടമാകുമെന്ന ആശങ്കയും വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ നാളത്തെ തീരുമാനം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ സംബന്ധിച്ച് നിര്‍ണായകമാകും.




News

ചാലിയാറില്‍ കാട്ടാനകളെ കാടുകയറ്റാന്‍ പ്രത്യേക ദൗത്യം ഈ മാസം 12-ന് ആദ്യഘട്ടം ആരംഭിക്കും പൊക്കോട് വനമേഖലയിലെ ...

വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യം , തൊടുപുഴയില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്

കസ്റ്റഡിയിലെടുത്ത ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം , വിജിലന്‍സ് ഉത്തരമേഖല എസ്.പിയുടെ ...

പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററും എഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

VIDEO NEWS

ട്രംപിന് തിരിച്ചടി .അമേരിക്കയിൽ നീല തരംഗം വാർത്തകളും വിശകലനവുമായി ഈ സമയത്തെ വാർത്തകൾ

ഇസ്രായേല്‍ പ്രധാനമന്ത്രി വെടിയേറ്റു വീണു1995 നവംബര്‍ 4 ല്‍ സംഭവിച്ചത് | Annu Innu | Nov 4

ശുദ്ധീകരണ സ്ഥലത്ത് നിന്ന് സഹോദരിയുടെ സന്ദർശനം!അവൾ വെളിപ്പെടുത്തിയ കാര്യം... | Br Santhosh Karumathra

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU