GENERAL NEWS

ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് വാന്‍സ്

2026-11-05

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഇറാന്‍ യുദ്ധവും ഇസ്രായേലുമായുള്ള ബന്ധവുമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. 2024-ല്‍ ട്രംപിനെ പിന്തുണച്ചവരില്‍ പലരും ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്‌തെന്നും വാന്‍സ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നും രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വോട്ടര്‍മാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ കാരണങ്ങള്‍ തേടിയുള്ള ചര്‍ച്ചകള്‍ ശക്തമാകുകയാണ്. ഇതിനിടെയാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ തുറന്ന പ്രതികരണം. ഇറാനുമായുള്ള യുദ്ധമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് വാന്‍സിന്റെ വിലയിരുത്തല്‍.2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനും വാന്‍സിനും വോട്ട് ചെയ്തവരില്‍ വലിയൊരു വിഭാഗം ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്‌തെന്നാണ് അദ്ദേഹം പറയുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഉയര്‍ന്നുവന്ന നാല് പ്രധാന ആവശ്യങ്ങളും വാന്‍സ് തന്റെ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക, ജീവിതച്ചെലവും പണപ്പെരുപ്പവും നിയന്ത്രിക്കുക, അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കുക, ഇസ്രായേലുമായുള്ള ബന്ധം പുനഃപരിശോധിക്കുക എന്നിവയാണ് ആ ആവശ്യങ്ങള്‍. യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിന് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ പിന്തുണയുണ്ടെന്നും വാന്‍സ് വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇറാന്‍ യുദ്ധം കാരണമായെന്ന് ട്രംപും സമ്മതിക്കുന്നുണ്ട്. എന്നാല്‍ സൈനിക നടപടി ശരിയായ തീരുമാനമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതില്‍നിന്ന് തടയേണ്ടത് അനിവാര്യമാണെന്നും ആവശ്യമെങ്കില്‍ വീണ്ടും ഇതേ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വാന്‍സിന്റെ പ്രതികരണത്തോട് വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നെങ്കിലും യുദ്ധത്തിന്റെ ആവശ്യകതയില്‍ വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല.ഇതോടെ ഇറാന്‍ യുദ്ധവും ഇസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായി മാറുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാകുമെന്ന സൂചനകളും പുറത്തുവരുന്നു.






News

ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...

ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...

വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം

അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...

പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...

അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി

VIDEO NEWS

പശ്ചിമ ബംഗാളിൽ ആംഗ്ലിക്കൻ ബിഷപ്പിനെയുംവൈദികരെയും വിശ്വാസികളെയും ശുശ്രൂഷയ്ക്കിടെ മർദ്ദിച്ചു

കുട്ടികളുടെ എണ്ണം തീരുമാനിക്കേണ്ടത് ഭരണകൂടമോ കുടുംബമോ ?

സമുദായ ശാക്തീകരണ വര്‍ഷം 2026. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU