GENERAL NEWS

അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

2026-11-05

ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസില്‍ പ്രതിയായ അഡിഷനല്‍ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവും വാഹനത്തിന്റെ ഉടമയുമായ ജഡ്ജിക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കേസ് അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറുമായി പുറത്തുപോയി അപകടമുണ്ടാക്കിയ സംഭവത്തിലാണ് ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. ജഡ്ജിക്ക് ജാമ്യം ലഭിച്ചാല്‍ ഔദ്യോഗിക പദവിയും സ്വാധീനവും ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

അപകടത്തിന് പിന്നാലെ ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്ത് മണിക്കൂറുകളോളം ചെലവഴിച്ചതും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നെന്ന സംശയവും കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.






News

ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...

ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...

വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം

മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...

പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...

അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി

ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...

VIDEO NEWS

പശ്ചിമ ബംഗാളിൽ ആംഗ്ലിക്കൻ ബിഷപ്പിനെയുംവൈദികരെയും വിശ്വാസികളെയും ശുശ്രൂഷയ്ക്കിടെ മർദ്ദിച്ചു

കുട്ടികളുടെ എണ്ണം തീരുമാനിക്കേണ്ടത് ഭരണകൂടമോ കുടുംബമോ ?

സമുദായ ശാക്തീകരണ വര്‍ഷം 2026. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU