GENERAL NEWS

പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ജാമ്യത്തിന്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദം ശക്തം കേസില്‍ നിയമനടപടി നേരിടുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ

2026-11-05

യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ നാടകീയമായി ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ  അടൂര്‍ പൊലീസ് സ്റ്റേഷനില്‍  അതിക്രമിച്ച് കയറി എന്ന ക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാനും ഉള്‍പ്പെടെയുള്ളവരാണ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുന്നത്. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.

ജൂലൈ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ നാടകീയമായി ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനില്‍  അതിക്രമിച്ച് കയറി പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. കണ്ടാല്‍ അറിയാവുന്നവര്‍ എന്നായിരുന്നു എഫ്ഐആറില്‍ പ്രതികളെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നത്.

പിന്നീട് സിപിഎം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്. സ്റ്റേഷനില്‍ അതിക്രമം നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാനാണ് എത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. സെല്ലിനുള്ളില്‍ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

കേസിനെ നിയമപരമായി നേരിടുമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അനിശ്ചിതകാല സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. പി. ജയരാജനാണ് സമരം ഉദ്ഘാടനം ചെയ്യുക. ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഫെനി നൈനാനും പുറമേ നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും കേസില്‍ പ്രതികളാണ്. കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റിന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.






News

ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...

ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...

വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം

അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...

അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി

ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...

VIDEO NEWS

പശ്ചിമ ബംഗാളിൽ ആംഗ്ലിക്കൻ ബിഷപ്പിനെയുംവൈദികരെയും വിശ്വാസികളെയും ശുശ്രൂഷയ്ക്കിടെ മർദ്ദിച്ചു

കുട്ടികളുടെ എണ്ണം തീരുമാനിക്കേണ്ടത് ഭരണകൂടമോ കുടുംബമോ ?

സമുദായ ശാക്തീകരണ വര്‍ഷം 2026. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU