GENERAL NEWS
ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, പൊതുപണിമുടക്കിന് ആഹ്വാനം, 70,000 പൊലീസുകാരെ വിന്യസിച്ച് ഫ്രാന്‍സ് , ഗതാഗത-വിദ്യാഭ്യാസ മേഖലകളില്‍ പണിമുടക്ക് ബാധിച്ചേക്കും, ആണവ വൈദ്യുതി ഉല്‍പ്പാദനത്തിലും കുറവ്
2026-11-05
ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവും പണിമുടക്കും. ജീവിതച്ചെലവ് വര്‍ധന, പൊതുസേവന മേഖലയിലെ വെട്ടിക്കുറയ്ക്കല്‍, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി എന്നിവ ഉയര്‍ത്തിയാണ് തൊഴിലാളി സംഘടനകളുടെ സമരം. രാജ്യത്തുടനീളം അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഒക്ടോബര്‍ 17-ന് രാജ്യത്തുണ്ടായ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ 70,000 പൊലീസുകാരെ വിന്യസിച്ചു.
ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊപ്പം തൊഴിലാളി സംഘടനകളും സമരരംഗത്തെത്തിയിരിക്കുകയാണ്. ഇടതുപക്ഷ തൊഴിലാളി സംഘടനയായ ഇഏഠ ഉള്‍പ്പെടെയുള്ള യൂണിയനുകളാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. സെപ്റ്റംബറില്‍ സ്‌കൂളുകളിലെ അധ്യാപകക്ഷാമം, തിരക്കേറിയ ക്ലാസ് മുറികള്‍, മോശം അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധമാണ് പിന്നീട് രാജ്യവ്യാപക പ്രക്ഷോഭമായി മാറിയത്.ജീവിതച്ചെലവ് വര്‍ധനയും വേതനത്തിലെ വര്‍ധനയില്ലായ്മയും തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായി. മിനിമം വേതനം ഉയര്‍ത്തുക, പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെയും ശക്തമായ എതിര്‍പ്പുണ്ട്.പണിമുടക്കിന്റെ പ്രത്യാഘാതം രാജ്യത്തെ വിവിധ മേഖലകളെ ബാധിക്കും. റെയില്‍വേ, പൊതുഗതാഗതം, വിദ്യാഭ്യാസം, ആശുപത്രികള്‍, തപാല്‍ സേവനം, വിമാന ഗതാഗതം, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. പൊതുപ്രാഥമിക വിദ്യാലയങ്ങളിലെ 17.5 ശതമാനം അധ്യാപകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. വൈദ്യുതി മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ഫ്രാന്‍സിന്റെ ആണവ വൈദ്യുതി ഉല്‍പ്പാദനത്തില്‍ 2.4 ഗിഗാവാട്ടിന്റെ കുറവും രേഖപ്പെടുത്തി
ഒക്ടോബര്‍ 17-ന് ഫ്രാന്‍സില്‍ ഉണ്ടായ കലാപമാണ് നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലം. അന്ന് വ്യാപകമായ കൊള്ളയും നശീകരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടകള്‍ക്കും പൊതുകെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയെച്ചൊല്ലി സര്‍ക്കാരിനെതിരെ വിമര്‍ശനവും ശക്തമായി. പുതിയ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യവ്യാപകമായി 70,000 പൊലീസുകാരെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധ റാലികളുടെ റൂട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ നടപടികളില്‍ പ്രതിഷേധക്കാര്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, അക്രമസംഭവങ്ങള്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായെന്ന പരാതികള്‍ അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.അഞ്ചുമാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫ്രാന്‍സില്‍ പുതിയ പ്രതിഷേധം. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലും നിര്‍ണായക വിഷയങ്ങളാകുകയാണ്. പ്രതിഷേധം നിയന്ത്രിക്കാനും രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാനുമുള്ള നീക്കത്തിലാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
News
ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...
12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...
വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം
അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി
മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...
പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...
അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി
ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...
