CHURCH NEWS

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ മൂന്ന് ശതമാനം സംവരണം അനുവദിച്ച് ഉത്തരവ്

2026-11-05

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലത്തീന്‍ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് നീതി. എല്‍എല്‍എം കോഴ്‌സുകളില്‍ മൂന്ന് ശതമാനം സംവരണം അനുവദിച്ച് ഉത്തരവായി.

2026-27 അധ്യയനവര്‍ഷത്തെ എല്‍എല്‍എം പ്രവേശനത്തിനുള്ള പ്രോസ്പെക്ടസില്‍ ലത്തീന്‍ കത്തോലിക്ക-ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് മൂന്നു ശതമാനം സംവരണം ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആംഗ്ലോ-ഇന്ത്യന്‍ ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക് രണ്ടു ശതമാനം എന്നതായിരുന്നു വ്യവസ്ഥ. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ലത്തീന്‍ കത്തോലിക്ക-ആംഗ്ലോ ഇന്ത്യന്‍ സമുദായങ്ങളുടെ വിദ്യാഭ്യാസ സംവരണം രണ്ടു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി വര്‍ധിപ്പിച്ച് ഉത്തരവിട്ടതാണ്. എന്നാല്‍ തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തുന്ന എല്‍എല്‍എം കോഴ്സുകളില്‍ ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതിനെതിരേ ഫോര്‍ട്ട്കൊച്ചി നസ്രത്ത് സ്വദേശി ആന്റണി നില്‍ട്ടണ്‍ റമേലോ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2024ലെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ പിന്നോക്ക വിഭാഗ വികസന വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഉത്തരവിന്റെ ആനുകൂല്യം സമുദായത്തിന് ലഭ്യമാകുന്നത്. അഭിഭാഷകരായ ഷെറി ജെ. തോമസ്, പി. ജെ. ഉണ്ണികൃഷ്ണന്‍, റെനീഷ് രവീന്ദ്രന്‍, ജോമോന്‍ ആന്റണി, പി.വി. അഞ്ജന, ലിഗേഷ് സേവ്യര്‍, ആന്‍ മരിയ ജോണ്‍സണ്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി ഫയല്‍ ചെയ്ത ഹര്‍ജികളില്‍ ഹാജരായി.





News

ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...

ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...

വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം

അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...

പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...

അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി

ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...

VIDEO NEWS

പശ്ചിമ ബംഗാളിൽ ആംഗ്ലിക്കൻ ബിഷപ്പിനെയുംവൈദികരെയും വിശ്വാസികളെയും ശുശ്രൂഷയ്ക്കിടെ മർദ്ദിച്ചു

കുട്ടികളുടെ എണ്ണം തീരുമാനിക്കേണ്ടത് ഭരണകൂടമോ കുടുംബമോ ?

സമുദായ ശാക്തീകരണ വര്‍ഷം 2026. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU