GENERAL NEWS

വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം

2026-11-05

കെഎസ്ഇബിയേയും വൈദ്യുതി വകുപ്പിനെയും തള്ളി വൈദ്യുതി വാങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം. മാര്‍ക്കറ്റില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ജിഎന്‍എയ്ക്ക് മുമ്പ് സെബി പിഴ ചുമത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു. അനധികൃത ഇടപാട് നടത്തിയെന്ന് ജിഎന്‍എയ്ക്ക് എതിരെ സെബിക്ക് പരാതിയും ലഭിച്ചിരുന്നു. ഇ-ടെന്‍ഡര്‍ പോലുമില്ലാതെ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളില്‍ ദുരൂഹതയെന്നാണ് പ്രതിപക്ഷ ആരോപണം.

കെഎസ്ഇബിയേയും വൈദ്യുതി വകുപ്പിനെയും തള്ളി വൈദ്യുതി വാങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെയാണ്  ഗുരുതര ആക്ഷേപം ഉയര്‍ന്നിരിക്കുന്നത് . മാര്‍ക്കറ്റില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ജിഎന്‍എയ്ക്ക് മുമ്പ് സെബി പിഴ ചുമത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു  . അനധികൃത ഇടപാട് നടത്തിയെന്ന് ജിഎന്‍എയ്ക്ക് എതിരെ ടഋആക ക്ക് പരാതിയും ലഭിച്ചിരുന്നു. ഇ-ടെന്‍ഡര്‍ പോലുമില്ലാതെ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളില്‍ ദുരൂഹതയെന്നാണ് പ്രതിപക്ഷ ആരോപണം.വിപണിയില്‍ വന്‍ തിരിമറികള്‍ക്ക് കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ പിഴയും വിലക്കും വാങ്ങിയ കമ്പനിയാണ് ജിഎന്‍എ. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡ് ഇടപാടില്‍ ഇവര്‍ വന്‍ ക്രമക്കേട് നടത്തിയതായി സെബി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിപണിയിലെ മാര്‍ക്കറ്റ് കപ്ലിംഗ് സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങള്‍ ജിഎന്‍എ 2025-ല്‍ ചോര്‍ത്തി.ഇതിലൂടെ വന്‍ ലാഭം കൊയ്യുകയും ചെയ്തു.തുടര്‍ന്ന് ലഭിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തില്‍ സെബി ഈ അനധികൃത ഇടപാടിന് പൂട്ടിടുകയായിരുന്നു .ഇതിന് പുറമെ കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ വകയായുള്ള പ്രത്യേക അന്വേഷണവും കമ്പനി നേരിട്ടു. ഇങ്ങനെ ദുരൂഹതകള്‍ നിലനില്‍ക്കവയാണ് വൈദ്യുതി വാങ്ങലില്‍ മുഖ്യമന്ത്രിയുടെ പരസ്യ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ നിലപാട് വിരല്‍ ചൂണ്ടുന്നത് വലിയ അഴിമതിയിലേക്കെന്ന് സിപിഐഎം ആരോപിച്ചു . അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്കും രാജ്യത്ത് ഇ-ടെന്‍ഡറിംഗ് നിര്‍ബന്ധമാണ്. എന്നാല്‍ അതൊന്നും പാലിക്കാതെ ജിഎന്‍എ എന്ന സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ കൈകോര്‍ത്തതിലും സംശയങ്ങള്‍ ഉയരുകയാണ് .













News

ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...

ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...

അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...

പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...

അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി

ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...

VIDEO NEWS

പശ്ചിമ ബംഗാളിൽ ആംഗ്ലിക്കൻ ബിഷപ്പിനെയുംവൈദികരെയും വിശ്വാസികളെയും ശുശ്രൂഷയ്ക്കിടെ മർദ്ദിച്ചു

കുട്ടികളുടെ എണ്ണം തീരുമാനിക്കേണ്ടത് ഭരണകൂടമോ കുടുംബമോ ?

സമുദായ ശാക്തീകരണ വര്‍ഷം 2026. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU