GENERAL NEWS
അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി
2026-11-05
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വനിതാ പ്രാതിനിധ്യത്തില്‍ അതൃപ്തി പരസ്യമാക്കി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആസൂത്രണ ബോര്‍ഡില്‍ വിഷയ വിദഗ്ധരായ വനിതകളെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും മന്ത്രിമാരെയല്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു
ആസൂത്രണ ബോര്‍ഡില്‍ വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നല്‍കിയിരുന്നു. നിലവിലെ ബോര്‍ഡില്‍ വിദഗ്ധ അംഗങ്ങളായി ഉള്‍പ്പെടുത്തിയ 5 പേരില്‍ ഒരു വനിത പോലും ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. നയരൂപീകരണത്തിലും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ആസൂത്രണ ബോര്‍ഡില്‍ രണ്ട് വനിതാ മന്ത്രിമാരെയാണ് അംഗങ്ങളായി ഉള്‍പ്പെടുത്തിയത്. കെ.എ. തുളസി, ബിന്ദു കൃഷ്ണ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ഇതിന് പുറമെ ഡോ. എസ്.എസ്. ലാല്‍, സി.എച്ച്. അബ്ദുല്‍ റഹീം എന്നിവരെയും ബോര്‍ഡ് അംഗങ്ങളാക്കി. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തിയ വിദഗ്ധ അംഗങ്ങളില്‍ ഇരുവരും പുരുഷ•ാരാണ്.
വിഷയത്തില്‍ വിദഗ്ധരായ വനിതകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്റെ ആവശ്യമെന്നും വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തണമെന്നായിരുന്നില്ലെന്നുമാണ് ബിന്ദു കൃഷ്ണയുടെ നിലപാട്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള വനിതകള്‍ക്ക് നയരൂപീകരണ സമിതികളില്‍ അവസരം നല്‍കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ചര്‍ച്ചയാകുകയാണ്.
News
ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...
12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...
ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...
വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം
അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി
മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...
പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...
ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...
