GENERAL NEWS
ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 വരെ നീളും
2026-11-05
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍. നവംബര്‍ ആറിന് ആരംഭിക്കുന്ന പാപ്പയുടെ പര്യടനം നവംബര്‍ 17 വരെ നീളും.
ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍. നവംബര്‍ ആറിന് ആരംഭിക്കുന്ന പാപ്പയുടെ പര്യടനം 17 വരെ നീളും. ബുധനാഴ്ച നടന്ന പൊതു കൂടിക്കാഴ്ചയുടെ അവസാനം പാപ്പ നടത്താനിരിക്കുന്ന അപ്പസ്‌തോലിക യാത്രയില്‍ പ്രാര്‍ത്ഥനകളാല്‍ തന്നെ അനുഗമിക്കണമെന്ന് പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 'മറ്റന്നാള്‍ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള അപ്പസ്‌തോലിക യാത്ര ആരംഭിക്കുകയായാണെന്നും. തനിക്ക് ഏറെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിലെ ദൗത്യത്തെ കര്‍ത്താവ് അനുഗ്രഹിക്കുന്നതിനായി, നിങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ അനുഗമിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ' - പാപ്പ പറഞ്ഞു.
ലെയോ പാപ്പയുടെ അപ്പസ്‌തോലിക യാത്രയുടെ ആദ്യ ഘട്ടം ഉറുഗ്വേയിലാണ് നടക്കുക. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയില്‍ വെള്ളിയാഴ്ച മുതല്‍ 8 വരെയാണ് സന്ദര്‍ശനം നടത്തുക. ഈ ദിവസങ്ങളില്‍ മോണ്ടെവീഡിയോ, പൈസാണ്ടു, ഫ്‌ലോറിഡ എന്നീ നഗരങ്ങളും പാപ്പ സന്ദര്‍ശിക്കും. ഇതിന് ശേഷം നവംബര്‍ 8 മുതല്‍ 11 വരെ അര്‍ജന്റീനയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. ബ്യൂണസ് അയേഴ്‌സ്, കോര്‍ഡോബ, രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔര്‍ ലേഡി ഓഫ് ലുജാന്‍' മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം എന്നിവ സന്ദര്‍ശിക്കുന്നതും ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രയുടെ അവസാന ഘട്ടം നവംബര്‍ 11 മുതല്‍ 17 വരെ പെറുവിലാണ് നടക്കുക. 2015 മുതല്‍ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു. മുന്‍പ് 2014-ല്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായും 2015 സെപ്റ്റംബര്‍ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു. അന്നത്തെ തങ്ങളുടെ മെത്രാന്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍. ലിമ, ചിക്ലായോ, കുസ്‌കോ, പുക്കാല്‍പ എന്നീ നഗരങ്ങള്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ പാപ്പ സന്ദര്‍ശിക്കും.
News
12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...
ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...
വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം
അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി
മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് ...
പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...
അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി
ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...
