GENERAL NEWS
മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം, 'ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം നല്‍കിയത് സര്‍ക്കാര്‍ പറഞ്ഞിട്ട്'
2026-11-05
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ ലോകായുക്തയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന പോലീസ് മേധാവി. വിഷയത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും സര്‍ക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ സത്യവാങ്മൂലമാണ് ഡിജിപി സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ ലോകായുക്തയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുവാണ് സംസ്ഥാന പോലീസ് മേധാവി. വിഷയത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും സര്‍ക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ സത്യവാങ്മൂലമാണ് ഡിജിപി സമര്‍പ്പിച്ചിരിക്കുന്നത്.നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്സണ്‍ കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം ലഭ്യമാക്കിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാന്‍ സമര്‍പ്പിച്ച പരാതിയിലാണ് പോലീസ് മേധാവി ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.പരാതിക്കാരന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചവയാണെന്നും പരാതി തള്ളണമെന്നും ഡിജിപി ആവശ്യപ്പെട്ടു.യാത്രയുടെ പൂര്‍ണ്ണ ചെലവുകള്‍ വഹിച്ചത് ഒരു സ്‌പോണ്‍സര്‍ ആണെന്നായിരുന്നു മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. സര്‍ക്കാരിന്‍് ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ലോകായുക്തയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്‌പോണ്‍സര്‍ ആരെന്നോ ഉള്ള ഒരു പരാമര്‍ശവുമില്ല. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ചിപ്സണ്‍ കമ്പനി ചാര്‍ട്ടേഡ് വിമാനം ലഭ്യമാക്കിയതെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആരാണ് പണം നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നില്ല. മുന്‍പ് മാസവാടക നിശ്ചയിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ ചിപ്‌സ്‌ന്റെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തിരുന്നത്.യുഡിഎഫ് സര്‍ക്കാര്‍ പഴയ നിലയില്‍ കരാര്‍ പുതുക്കുന്നതിന് പകരം ഉപയോഗിക്കുന്നതിന് വാടക നല്‍കാം എന്ന നിര്‍ദേശം വച്ചു. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കാറായപ്പോള്‍, മണിക്കൂറിന് മാത്രം പണം നല്‍കുന്ന രീതിയില്‍ പുതിയ കണ്ടീഷനുകളോടെ അപേക്ഷ സമര്‍പ്പിച്ച് കരാര്‍ പുതുക്കാനുള്ള കമ്പനിയുടെ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലിരിക്കെ കമ്പനിയില്‍ നിന്ന് സൗജന്യ സേവനം സ്വീകരിച്ചത് അഴിമതിയാണെന്നാണ് ആരോപണം.
News
ലെയോ പാപ്പയുടെ അപ്പസ്‌തോലിക പര്യടനം നവംബര്‍ ആറ് മുതല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനം നവംബര്‍ 17 ...
12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് എല്‍എല്‍എമ്മിനു സംവരണം, കോഴ്‌സുകളില്‍ ...
ഫ്രാന്‍സില്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം, മാക്രോണ്‍ സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍, ...
വൈദ്യുതി കരാര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎന്‍എയ്ക്ക് എതിരെ ഗുരുതര ആക്ഷേപം
അഡിഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി
പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി, ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുന്‍കൂര്‍ ...
അതൃപ്തി പരസ്യമാക്കി മന്ത്രി , വിഷയത്തില്‍ വിദഗ്ധരായ വനിതകളെയാണ് ചേര്‍ക്കാനാണ് ഉദ്ദേശിച്ചതെന്നും മന്ത്രി
ഇറാന്‍ യുദ്ധവും ഇസ്രായേല്‍ ബന്ധവും തിരിച്ചടിയായി, ട്രംപ് വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പോയെന്ന് ...
