GENERAL NEWS
ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
2026-11-24
ഇന്ത്യയുടെ വിദേശനയത്തില്‍ ഏറെ പ്രാധാന്യമുള്ള രാജ്യമാണ് നേപ്പാള്‍. ദേശീയ സുരക്ഷ മുതല്‍ ഊര്‍ജവ്യാപാരം വരെ നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവുമായുള്ള ബന്ധത്തിന് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇത് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഉതകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.
ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ദക്ഷിണേഷ്യയിലെ നയതന്ത്ര സ്വാധീനത്തിനും നേപ്പാളുമായുള്ള സൗഹൃദം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. നേപ്പാളിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ വിഷയത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലാണ് നേപ്പാളിന്റെ സ്ഥാനം. അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ആയിരത്തി എഴുനൂറിലധികം കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാള്‍ പങ്കിടുന്നത്.
ഇരു രാജ്യങ്ങളിലെയും പൗര•ാര്‍ക്ക് വിസയില്ലാതെ പരസ്പരം യാത്ര ചെയ്യാം. കള്ളക്കടത്തും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് നേപ്പാളിന്റെ സഹകരണം ഇന്ത്യയ്ക്ക് അനിവാര്യമാണ്.
ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന പരിഗണന. നേപ്പാളിലെ റോഡുകള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജപദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലും നേപ്പാള്‍ പങ്കാളിയാണ്. ഹിമാലയന്‍ മേഖലയിലെ ചൈനീസ് സ്വാധീനം വര്‍ധിക്കുന്നത് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ജലസുരക്ഷയുടെ കാര്യത്തിലും നേപ്പാള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. നേപ്പാളില്‍നിന്ന് ഒഴുകിയെത്തുന്ന കോസി, ഗണ്ഡക് തുടങ്ങിയ നദികള്‍ ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.
ബിഹാറിലെ പ്രളയനിയന്ത്രണത്തിനും നേപ്പാളിന്റെ സഹകരണം ആവശ്യമാണ്. നേപ്പാളിലെ ജലവൈദ്യുത പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളും പങ്കാളികളാണ്.
വ്യാപാരരംഗത്ത് ഇന്ത്യയാണ് നേപ്പാളിന്റെ പ്രധാന പങ്കാളി. കടല്‍ത്തീരമില്ലാത്ത നേപ്പാള്‍ രാജ്യാന്തര വ്യാപാരത്തിനായി ഇന്ത്യന്‍ തുറമുഖങ്ങളെയും ആശ്രയിക്കുന്നുണ്ട്.
അതേസമയം കാലാപാനി, ലിപുലേഖ്, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങളെച്ചൊല്ലിയുള്ള അതിര്‍ത്തിത്തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.
പരിഹരിക്കപ്പെടാത്ത അതിര്‍ത്തി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ക്ക് ഇരു പ്രധാനമന്ത്രിമാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യ സന്ദര്‍ശിച്ച ബാലേന്ദ്ര ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാളിലേക്ക് ക്ഷണിക്കുകയും ചെയ്തു. മോദി ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
ചൈനയുമായി സാമ്പത്തിക ബന്ധം നിലനിര്‍ത്തുമ്പോഴും ഇന്ത്യയുമായുള്ള പരമ്പരാഗത സൗഹൃദം ശക്തമാക്കാനാണ് നേപ്പാളിന്റെ ശ്രമം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹിമാലയന്‍ അതിര്‍ത്തിയുടെ സുരക്ഷയ്ക്കും ഉത്തരേന്ത്യയുടെ ജലസുരക്ഷയ്ക്കും ദക്ഷിണേഷ്യയിലെ നയതന്ത്ര താല്‍പര്യങ്ങള്‍ക്കും നേപ്പാളുമായുള്ള സൗഹൃദം നിര്‍ണായകമാണ്.
ആ നിലയില്‍ ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര വൃത്തങ്ങള്‍ കാണുന്നത്.
News
ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...
വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...
ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍
എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...
ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...
ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍
പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്‍സാല്‍വാസിന് സഭയുടെ ആദരം
