GENERAL NEWS
ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല
2026-11-24
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയര്‍ന്നതോടെ കേരളത്തിലെ ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍ . ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കേരളത്തിലെ ഭക്ഷ്യവിലപ്പെരുപ്പം തുടരുന്നത് .
ബിരിയാണി അരി ഉള്‍പ്പെടെയുള്ള അരി , സവാള, പച്ചക്കറികള്‍, പഞ്ചസാര, പാചക എണ്ണ, ഇറച്ചി, മുട്ട എന്നിവയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചു . വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധനവിനൊപ്പം കടവാടക, വൈദ്യുതി നിരക്ക്, തൊഴിലാളികളുടെ ശമ്പളം എന്നിവയും ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു . സാധനങ്ങളുടെ വില വര്‍ദ്ധനവിന് ആനുപാതികമായി ഭക്ഷണത്തിന് വില കൂട്ടിയാല്‍ നിലവിലുള്ള ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഹോട്ടല്‍ ഉടമകള്‍. വിലക്കയറ്റം കാരണം കുടുംബങ്ങള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറച്ചതും കച്ചവടത്തെ ബാധിച്ചിട്ടുണ്ട് . ഡിസംബര്‍-ജനുവരി വിവാഹ-ആഘോഷ സീസണിലേക്കുള്ള ഓര്‍ഡറുകള്‍ മാസങ്ങള്‍ക്ക് മുമ്പേ നിശ്ചിത നിരക്കില്‍ ബുക്കിംഗ് എടുത്തതിനാല്‍, നിലവിലെ വിലക്കയറ്റത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വന്‍ നഷ്ടത്തിന് കാരണമാകുമെന്ന് കാറ്ററിങ് ഉടമകള്‍ പറയുന്നു . വിപണിയിലെ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെട്ടു . വാണിജ്യ പാചകവാതകത്തിന്റെ ജി.എസ്.ടി (ഏടഠ) 5 ശതമാനമായി കുറയ്ക്കണമെന്നും സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവ വഴി അവശ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു
News
ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...
വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...
ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്
എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...
ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
ജനസംഖ്യ കുറയുന്ന ജപ്പാന്, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍
പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്സാല്വാസിന് സഭയുടെ ആദരം
