GENERAL NEWS
വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം കേന്ദ്രാനുമതി ലഭിച്ചാല്‍ പേരുമാറ്റം, ഇടത്, തൃണമൂല്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു
2026-11-24
പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍. വെസ്റ്റ് ബംഗാള്‍ എന്നതിന് പകരം 'പശ്ചിം ബംഗ' എന്നാക്കാനാണ് തീരുമാനം. ഇതിനായുള്ള പ്രമേയം ഡിസംബര്‍ ഒന്‍പതിന് നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെ ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും നടത്തിയ സമാന നീക്കങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക പേര് മാറ്റാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാര്‍. വെസ്റ്റ് ബംഗാള്‍ എന്ന ഇംഗ്ലീഷ് പേരിന് പകരം ബംഗാളി ഉച്ചാരണത്തിലുള്ള 'പശ്ചിം ബംഗ' എന്ന പേര് സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഡിസംബര്‍ ഒന്‍പതിന് പേരുമാറ്റത്തിനുള്ള പ്രമേയം അവതരിപ്പിക്കും. നിയമസഭയുടെ അംഗീകാരം ലഭിച്ചാല്‍ പ്രമേയം കേന്ദ്ര സര്‍ക്കാരിന് കൈമാറും. കേന്ദ്രത്തിന്റെ അനുമതിയും തുടര്‍നടപടികളും പൂര്‍ത്തിയായാല്‍ ഔദ്യോഗിക രേഖകളിലും ഭരണപരമായ ആവശ്യങ്ങള്‍ക്കും പശ്ചിം ബംഗ എന്ന പേര് ഉപയോഗിക്കും.
പേരുമാറ്റത്തിനുള്ള ശ്രമം പശ്ചിമ ബംഗാളില്‍ ഇതാദ്യമല്ല. 1999-ല്‍ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ബംഗ്ല എന്ന പേര് നിര്‍ദേശിച്ചിരുന്നു. പിന്നീട് 2011-ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും പശ്ചിം ബംഗ എന്ന പേര് നിര്‍ദേശിച്ച് പ്രമേയം പാസാക്കി.
2016-ല്‍ മൂന്ന് ഭാഷകളിലായി മൂന്ന് പേരുകള്‍ നിര്‍ദേശിച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. തുടര്‍ന്ന് 2018-ല്‍ എല്ലാ ഭാഷകളിലും ബംഗ്ല എന്ന പേര് നിര്‍ദേശിച്ചുകൊണ്ട് വീണ്ടും പ്രമേയം പാസാക്കി. എന്നാല്‍ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ പേരുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
ഇത്തവണ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി അധികാരത്തിലിരിക്കെ പുതിയ നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ വെസ്റ്റ് ബംഗാള്‍ അവസാന ഭാഗത്തായതിനാല്‍ ദേശീയതലത്തിലുള്ള ഔദ്യോഗിക യോഗങ്ങളില്‍ സംസ്ഥാനത്തിന് നേരിടേണ്ടിവരുന്ന ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പേരുമാറ്റം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
News
മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു, ജപമാല ആയുധം പോലെ മുറുകെപ്പിടിച്ചെന്ന് ...
ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...
ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍
എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...
ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...
ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍
