GENERAL NEWS

'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

2026-11-24

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷ മനഃപൂര്‍വം പിന്‍വലിച്ചതുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ വെളിപ്പെടുത്തല്‍.

സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷ മനഃപൂര്‍വം പിന്‍വലിച്ചതുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് .

സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 1991 ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവിന്റെ സുരക്ഷയില്‍ രാഹുല്‍ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി. ഓപ്പണ്‍ ജീപ്പിലിരുന്നുള്ള രാജീവ് ഗാന്ധിയുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറുണ്ടായതടക്കം അവര്‍ ചൂണ്ടിക്കാട്ടി.

അന്ന് രാജീവിനൊപ്പം ഉണ്ടായിരുന്ന രാഹുല്‍ വീട്ടിലെത്തിയ ശേഷം പിതാവിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ചതായും സോണിയ ഓര്‍മ്മിച്ചു. പിതാവിന്റെ സുരക്ഷ കര്‍ശനമാക്കിയില്ലെങ്കില്‍ ഇനി താന്‍ നാട്ടിലെത്തുക അദ്ദേഹത്തിന്റെ സംസ്‌കാരത്തിനായിരിക്കുമെന്നാണ് തോന്നുന്നതെന്ന് വിദേശത്തെ പഠനത്തിനായി മടങ്ങവെ രാഹുല്‍ പറഞ്ഞിരുന്നതായും സോണിയ കൂട്ടിച്ചേര്‍ത്തു.




News

മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു, ജപമാല ആയുധം പോലെ മുറുകെപ്പിടിച്ചെന്ന് ...

ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്

വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...

ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...

ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...

ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?

ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍

VIDEO NEWS

സീറോമലബാർ സഭാ ആസ്ഥാനത്ത് ആഹ്ലാദം അലതല്ലിയപ്പോൾ...SyroMalabarChurch | Priestly Jubilee

ഇറാനെതിരെ അടുത്ത നീക്കം എന്ത്? ഇസ്രയേൽ ഭരണനേതൃത്വത്തിൽ ഭിന്നത രൂക്ഷം | Israel attack on Iran

ചരിത്രമെഴുതുമ്പോൾ പലരും ചാവറ പിതാവിനെ മറന്നുപോകുന്നു; തുറന്നടിച്ച് ജോസഫ് വാഴയ്ക്കൻ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU