GENERAL NEWS
എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശരദ് പവാര്‍, ബിജെപിക്ക് മുന്നില്‍ ശരദ് പവാറിന്റെ പുതിയ ആവശ്യം
2026-11-24
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്കൊരുങ്ങി ശരദ് പവാര്‍. മകള്‍ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ബിജെപിക്ക് മുന്നില്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയിലേക്ക് എത്തുന്നതിനും എന്‍സിപി വിഭാഗങ്ങളുടെ ലയനത്തിനും പിന്നാലെ സുപ്രിയ സുലെയ്ക്ക് മുഖ്യമന്ത്രി പദം നല്‍കണമെന്നാണ് ശരദ് പവാറിന്റെ നിലപാടെന്നാണ് സൂചന.
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്കൊരുങ്ങി ശരദ് പവാര്‍. മകള്‍ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യം.ഇതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂട്പിടിച്ചിരിക്കുകയാണ്.
ബിജെപിയുമായി രാഷ്ട്രീയ ധാരണയിലെത്താന്‍ ശരദ് പവാര്‍ നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനയുണ്ട്.
ആദ്യം സുപ്രിയ സുലെയ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ പ്രധാനപ്പെട്ട സ്ഥാനം നല്‍കാമെന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി പദം തന്നെ വേണമെന്നാണ് ശരദ് പവാറിന്റെ ആവശ്യമെന്നാണ് പുറത്തുവരുന്ന വിവരം.
വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബിജെപിക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, ഇരു എന്‍സിപി വിഭാഗങ്ങളെയും ഒന്നിപ്പിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്.
എന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് 132 എംഎല്‍എമാരുള്ളപ്പോള്‍ ശരദ് പവാര്‍ വിഭാഗത്തിന് വെറും പത്ത് അംഗങ്ങള്‍ മാത്രമാണുള്ളത്. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മാറ്റി സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കുക എന്നത് ബിജെപിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.
അതേസമയം, ശരദ് പവാര്‍ ബിജെപിക്ക് മുന്നില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോഴും അന്തിമ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.
News
മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു, ജപമാല ആയുധം പോലെ മുറുകെപ്പിടിച്ചെന്ന് ...
ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...
വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...
ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്
ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...
ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
ജനസംഖ്യ കുറയുന്ന ജപ്പാന്, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍
