GENERAL NEWS
ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
2026-11-24
ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഹസീന താന്‍ മടങ്ങിയെത്തുന്ന കൃത്യമായ തീയതി വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ ഡല്‍ഹിയില്‍ നിന്ന് തനിക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് ഹസീന ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കുമെന്നുള്ള പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത് . ബംഗ്ലാദേശില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഹസീന താന്‍ മടങ്ങിയെത്തുന്ന കൃത്യമായ തീയതി വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ ഡല്‍ഹിയില്‍ നിന്ന് തനിക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് ഹസീന ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഇതിനായി പുതിയ ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കണമെന്ന് ഹസീന ആവശ്യപ്പെട്ടിട്ടുണ്ട്.2024 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. തുടര്‍ന്ന് ഇവരുടെ ബംഗ്ലാദേശ് രേഖകള്‍ റദ്ദാക്കപ്പെട്ടിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാട്രിക്‌സ്സ് ചേംബേഴ്സ് എന്ന അഭിഭാഷക സ്ഥാപനം വഴി നവംബര്‍ 9-നാണ് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ പുതിയ ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹസീന അപേക്ഷ നല്‍കിയത്. എന്നാല്‍, ബംഗ്ലാദേശ് സര്‍ക്കാര്‍ ഹസീനയ്ക്ക് യാത്രാരേഖകള്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു .ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാര്‍ വഴിയാണ് ഹസീനയെ തിരികെ കൊണ്ടുവരേണ്ടതെന്നാണ് ബംഗ്ലാദേശ് നിലപാട്. ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാല്‍ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഹസീനയെ തിരികെ കൊണ്ടുവരാന്‍ വിമാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരതയും അക്രമസംഭവങ്ങളും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിലക്ക് നേരിടുന്ന ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ ഹസീനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ ബോംബേറും തീവെപ്പും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നവംബര്‍ 29, 30 തീയതികളില്‍ അവാമി ലീഗ് 48 മണിക്കൂര്‍ രാജ്യവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
News
മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു, ജപമാല ആയുധം പോലെ മുറുകെപ്പിടിച്ചെന്ന് ...
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...
വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...
ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍
എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...
ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...
ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍
