GENERAL NEWS

ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

2026-11-24

കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ പ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ .  ഷാഫി പറമ്പിലിനും എ ഗ്രൂപ്പിനുമെതിരെയാണ്  കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത് . 'ഷാഫി പറമ്പില്‍ ഇപ്പോള്‍ എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാല്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം

 ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ അവഗണന നേരിട്ടെന്ന് ആരോപിച്ച് ഹൈക്കമാന്‍ഡിനെ കണ്ട നേതാക്കളില്‍ കെ.സി. ജോസഫും ബെന്നി ബഹനാനും മാത്രമാണ് യഥാര്‍ത്ഥ എ ഗ്രൂപ്പുകാരെന്നും, ഷാഫി ഇപ്പോള്‍ ആ ഗ്രൂപ്പിലില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു . ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സോളാര്‍ കേസില്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സ്വന്തം പ്രതിച്ഛായ ഭയന്ന് ഓടിയൊളിച്ചുവെന്ന്  ഉണ്ണിത്താന്‍ ആരോപിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഉമ്മന്‍ ചാണ്ടി അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച ആളുടെ പേര് വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടാണ് മറ്റൊരാളെ നിയമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു . ണ്ണിത്താന്റെ പ്രസ്താവനകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എ ഗ്രൂപ്പ് അനുകൂലികളും ശക്തമായി രംഗത്തെത്തി. ഉണ്ണിത്താനെ 'സ്‌മോള്‍ ബോയ്' എന്ന് വിശേഷിപ്പിച്ചും, അദ്ദേഹത്തിന്റെ മകന്‍ ബിജെപിയിലെ ഏത് ഗ്രൂപ്പിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചും നേതാക്കള്‍ പരിഹസിച്ചു . മ്മന്‍ ചാണ്ടി പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന് കുടചൂടി നില്‍ക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ഉണ്ണിത്താന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് .











News

മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു, ജപമാല ആയുധം പോലെ മുറുകെപ്പിടിച്ചെന്ന് ...

ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്

'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...

വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...

എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...

ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...

ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?

ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍

VIDEO NEWS

സീറോമലബാർ സഭാ ആസ്ഥാനത്ത് ആഹ്ലാദം അലതല്ലിയപ്പോൾ...SyroMalabarChurch | Priestly Jubilee

ഇറാനെതിരെ അടുത്ത നീക്കം എന്ത്? ഇസ്രയേൽ ഭരണനേതൃത്വത്തിൽ ഭിന്നത രൂക്ഷം | Israel attack on Iran

ചരിത്രമെഴുതുമ്പോൾ പലരും ചാവറ പിതാവിനെ മറന്നുപോകുന്നു; തുറന്നടിച്ച് ജോസഫ് വാഴയ്ക്കൻ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU