GENERAL NEWS

മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു, ജപമാല ആയുധം പോലെ മുറുകെപ്പിടിച്ചെന്ന് വെളിപ്പെടുത്തല്‍, ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ ഡയറി പുസ്തകരൂപത്തില്‍ , 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്' പുറത്തിറങ്ങി

2026-11-24

 മൂന്ന് തവണ പിശാചിനെ കണ്ടു... നരകത്തിന്റെ കവാടങ്ങള്‍ വരെ ദര്‍ശിച്ചു... ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ ഡയറിയിലെ വെളിപ്പെടുത്തലുകള്‍ ലോകശ്രദ്ധ നേടുകയാണ്. അധികാരം, വിശ്വാസം, ആത്മീയ സംഘര്‍ഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാര്‍പാപ്പയുടെ ഉള്ളുലച്ച അനുഭവങ്ങളാണ് പുതിയ പുസ്തകത്തിലൂടെ പുറത്തുവരുന്നത്. 2021 മുതല്‍ 2022 വരെ കടുത്ത ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയതായും ഡയറിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു മാര്‍പാപ്പയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത ആത്മീയ പോരാട്ടങ്ങള്‍... വിശ്വാസത്തിന്റെ കരുത്തിനൊപ്പം ഭയവും സംശയങ്ങളും നിറഞ്ഞ നിമിഷങ്ങള്‍... ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഡയറിയിലെ കുറിപ്പുകള്‍ ഇപ്പോള്‍ ലോക ശ്രദ്ധ നേടുകയാണ്.ഠവല ജൃശ്മലേ ഉശമൃ്യ ീള ജീുല എൃമിരശ െഎന്ന പേരില്‍ പുറത്തിറങ്ങിയ 160 പേജുള്ള പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത സഹപ്രവര്‍ത്തകനായ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ് പുസ്തകം തയ്യാറാക്കിയത്. 1992 ഡിസംബര്‍ മുതല്‍ 2024 ഓഗസ്റ്റ് വരെ ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ സ്വകാര്യ ഡയറിയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കര്‍ദ്ദിനാള്‍  ഫെര്‍ണാണ്ടസിനോട് തന്റെ ഡയറിയിലെ കുറിപ്പുകള്‍ ലോകത്തിന് പരിചയപ്പെടുത്തണമെന്ന് മാര്‍പാപ്പ തന്നെ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.ജീവിതത്തില്‍ മൂന്ന് തവണ പിശാചിനെ കണ്ടതായി ഫ്രാന്‍സിസ് മാര്‍പാപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് അനുഭവങ്ങള്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ബിഷപ്പായിരുന്ന കാലത്തായിരുന്നു.ആദ്യത്തേത് കാറില്‍ യാത്ര ചെയ്യുന്നതിനിടെയും രണ്ടാമത്തേത് ഒരു കര്‍മ്മലീത്താ ചാപ്പലില്‍ കുര്‍ബാനയ്ക്കിടയിലും.   മൂന്നാമത്തെ അനുഭവം മാര്‍പാപ്പയായിരിക്കെ റോമില്‍ വത്തിക്കാന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു. പിശാചിന്റെ രൂപം മാത്രമല്ല, ശബ്ദവും കേട്ടതായി അദ്ദേഹം കുറിച്ചു.2018-ലെ ചിലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വൈദികരുടെ ലൈംഗിക പീഡന വിവാദമാണ് മറ്റൊരു പ്രധാന പരാമര്‍ശം. ഈ സംഭവത്തിന്റെ ഗൗരവം ആദ്യം മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീട് തിരിച്ചറിഞ്ഞു. 2018 ജൂണ്‍ ഏഴിലെ ഡയറി കുറിപ്പില്‍ നരകത്തിന്റെ കവാടങ്ങള്‍ കണ്ടതായും ആ കാഴ്ച തന്നെ ഭയപ്പെടുത്തിയതായും അദ്ദേഹം രേഖപ്പെടുത്തി. ഭയത്തില്‍ ജപമാല മുറുകെപ്പിടിച്ചെന്നും കുറിപ്പിലുണ്ട്.2021 ജനുവരിയില്‍ ആരംഭിച്ച രണ്ട് വര്‍ഷത്തോളം നീണ്ട ആത്മീയ പ്രതിസന്ധിയെക്കുറിച്ചും പുസ്തകം വെളിപ്പെടുത്തുന്നു. സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങള്‍, സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള സമ്മര്‍ദം, അധികാരം എങ്ങനെ വിനിയോഗിക്കണം എന്ന ആശങ്ക എന്നിവയായിരുന്നു പ്രതിസന്ധിയുടെ പ്രധാന ഘടകങ്ങള്‍.മറ്റുള്ളവരെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിക്കുന്ന ഒരാളായി മാറരുതെന്ന ദൈവിക ബോധ്യവും ഈ കാലയളവില്‍ തനിക്കുണ്ടായിരുന്നുവെന്ന് മാര്‍പാപ്പ കുറിച്ചു. സ്വന്തം അധികാരത്തെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും നടത്തിയ ആത്മപരിശോധനയാണ് ഈ കുറിപ്പുകളില്‍ നിറയുന്നത്.മാര്‍പാപ്പയുടെ ആരോഗ്യപ്രശ്‌നങ്ങളും വത്തിക്കാനിലെ സാമ്പത്തിക അന്വേഷണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ഈ കാലഘട്ടത്തിലുണ്ടായിരുന്നു. ദൈവത്തിന്റെ കരുണയില്‍ പൂര്‍ണമായി ആശ്രയിച്ചുകൊണ്ടാണ് ഈ ആത്മീയ പ്രതിസന്ധിയെ അതിജീവിച്ചതെന്ന് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടസ് വിശദീകരിക്കുന്നു.ഫ്രാന്‍സിസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പയായ റോബര്‍ട്ട് പ്രെവോസ്റ്റിനെക്കുറിച്ചുള്ള പരാമര്‍ശവും പുസ്തകത്തിലുണ്ട്. മികച്ച ഇടയനും ഉദാരമതിയായ മിഷനറിയും കുറ്റമറ്റ വ്യക്തിയുമെന്നാണ് പിന്നീട് ലിയോ പതിനാലാമനായ പ്രെവോസ്റ്റിനെ ഫ്രാന്‍സിസ് വിശേഷിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടസ് വെളിപ്പെടുത്തുന്നു.






News

ഡിസംബര്‍ 16-ന് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്

'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതിനാല്‍' 'പിന്നില്‍ പ്രത്യേക ഉദ്ദേശലക്ഷ്യം' ...

വെസ്റ്റ് ബംഗാളിന്റെ പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍, പുതിയ പേര് 'പശ്ചിം ബംഗ' ഡിസംബര്‍ 9ന് നിയമസഭയില്‍ പ്രമേയം ...

ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

എന്‍സിപി ലയന ചര്‍ച്ചകള്‍ക്കിടെ പുതിയ രാഷ്ട്രീയ നീക്കം, ശരദ് പവാറിന്റെ നീക്കത്തില്‍ ബിജെപിക്ക് വെല്ലുവിളി ...

ഹോട്ടല്‍, കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയില്‍, വിലക്കയറ്റം അതിരൂഷം . വന്‍ നഷ്ട്ടത്തിലേയ്ക്ക് ഹോട്ടല്‍ മേഖല ...

ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നേപ്പാള്‍, ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?

ജനസംഖ്യ കുറയുന്ന ജപ്പാന്‍, ആളൊഴിഞ്ഞ് 90 ലക്ഷം വീടുകള്‍

VIDEO NEWS

സീറോമലബാർ സഭാ ആസ്ഥാനത്ത് ആഹ്ലാദം അലതല്ലിയപ്പോൾ...SyroMalabarChurch | Priestly Jubilee

ഇറാനെതിരെ അടുത്ത നീക്കം എന്ത്? ഇസ്രയേൽ ഭരണനേതൃത്വത്തിൽ ഭിന്നത രൂക്ഷം | Israel attack on Iran

ചരിത്രമെഴുതുമ്പോൾ പലരും ചാവറ പിതാവിനെ മറന്നുപോകുന്നു; തുറന്നടിച്ച് ജോസഫ് വാഴയ്ക്കൻ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU