GENERAL NEWS

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം, ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രസംഗം കൊലവിളിയെന്ന് കോണ്‍ഗ്രസും ബിജെപിയും കോടതി വിധിയെയും ജഡ്ജിയെയും വിമര്‍ശിച്ച് മധുസൂദനന്‍, പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്, മധുസൂദനനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

2026-11-26

ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവ് ടി.ഐ. മധുസൂദനന്‍. കോടതി വിധിയെയും ജഡ്ജിയെയും വിമര്‍ശിച്ചുകൊണ്ടുള്ള മുന്‍ എംഎല്‍എയുടെ പ്രസംഗം കൊലവിളിയാണെന്ന് ആരോപിച്ച്  പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. ധനരാജ് വധക്കേസില്‍ കോടതി വിധിയെ വിമര്‍ശിച്ച മധുസൂദനന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുന്നവര്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

കണക്കുപറയേണ്ടത് പാര്‍ട്ടി പറയുന്നതുപോലെ തന്നെ തീര്‍ക്കുമെന്നും അതിന് പാര്‍ട്ടിക്ക് മടിയില്ലെന്നുമായിരുന്നു മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും ഇനി തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനന്‍ പറഞ്ഞു.

ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പരാമര്‍ശിച്ച മധുസൂദനന്‍, എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ധനരാജ് വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിയെയും കോടതിയെയും പരിഹസിച്ചായിരുന്നു പ്രസംഗത്തിലെ മറ്റു പരാമര്‍ശങ്ങള്‍. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമാണെന്നായിരുന്നു മധുസൂദനന്റെ പരിഹാസം. ജഡ്ജിക്ക് എസിയുടെ തണുപ്പിലിരുന്ന് കവിതകള്‍ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും മധുസൂദനന്‍ പറഞ്ഞു.

പ്രസംഗം കൊലവിളിയാണെന്നും കോടതിയെ അവഹേളിക്കുന്നതാണെന്നും ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മധുസൂദനനെതിരെ കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിവാദ പ്രസംഗത്തില്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 




News

കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍

രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...

എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം തയ്യാറായി ...

മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉപസമിതി രൂപീകരിച്ചു, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ ...

എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള പരാതി , ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ സംഘം ...

സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...

സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...

ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും

VIDEO NEWS

തോമാശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ പുതുക്കി 'ഉർഹാ ദ്മാർ തോമ'

ലോകത്തോട് മുഖംതിരിച്ച് ഉത്തരകൊറിയവീണ്ടും വാതിലടച്ച് കിം ജോങ് ഉന്‍

മുംബൈ ഭീകരാക്രമണത്തിന് 18 വയസ്സ്.ധീരജവാന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം | LIVE

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU