GENERAL NEWS
എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള പരാതി , ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ സംഘം പ്രതിസന്ധിയില്‍
2026-11-26
അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയ എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറം അരീക്കോട് സ്വദേശിനിയായ 18-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തില്‍, വ്യാജ ക്രീമിന്റെ യഥാര്‍ത്ഥ ഉറവിടമോ നിര്‍മ്മാതാക്കളെയോ കണ്ടെത്താനാവാതെ അന്വേഷണ സംഘം പ്രതിസന്ധിയില്‍ . കഴിഞ്ഞ 22 നാണ് മലപ്പുറത്തെ പതിനെട്ടു കാരി പരാതി നല്‍കിയത് .
ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളെയോ വിതരണ ശൃംഖലയെയോ കണ്ടെത്താന്‍ പോലീസിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനും ഇതുവരെ സാധിച്ചിട്ടില്ല . വിവാദമായതോടെ ക്രീം വിറ്റിരുന്ന വെബ്സൈറ്റുകളും ഓണ്‍ലൈന്‍ പേജുകളും അപ്രത്യക്ഷമായി. ഇവയില്‍ നല്‍കിയിരുന്ന നാല് കസ്റ്റമര്‍ കെയര്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് . അന്വേഷണത്തില്‍ കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ പ്രധാനപ്പെട്ടത് ഒരു കാസര്‍കോട് സ്വദേശിനിയുടേതാണെന്ന് സൂചനയുണ്ട്. ക്രീം കാസര്‍കോട് നിര്‍മ്മിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട് . സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ മെര്‍ക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങള്‍ പരിശോധിക്കുന്നതിനുള്ള പ്രത്യേക ലാബ് സൗകര്യങ്ങള്‍ കേരളത്തില്‍ പരിമിതമാണെന്നതും അന്വേഷണത്തെയും തുടര്‍നടപടികളെയും ബാധിക്കുന്നുണ്ട് . സമാനമായ വ്യാജ ക്രീമുകളെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, കൃത്യസമയത്ത് പരിശോധനകള്‍ നടത്തി നടപടിയെടുക്കുന്നതില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനും പോലീസിനും വീഴ്ച സംഭവിച്ചതായും വിമര്‍ശനമുണ്ട് . ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ പരസ്യം കണ്ടാണ് പെണ്‍കുട്ടി ക്രീം വാങ്ങി ഉപയോഗിച്ചത്. പരിശോധനയില്‍ അനുവദനീയമായതിലും 12,500 മടങ്ങ് അധികം മെര്‍ക്കുറി ഈ ക്രീമില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി . സംഭവത്തില്‍ അരീക്കോട് പോലീസ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും, വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കെതിരെ സംസ്ഥാനവ്യാപക പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ക്രീം പ്രൊമോട്ട് ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട് .
News
കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം തയ്യാറായി ...
മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉപസമിതി രൂപീകരിച്ചു, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ ...
ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം, ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രസംഗം ...
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
