GENERAL NEWS
മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉപസമിതി രൂപീകരിച്ചു, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനര്‍
2026-11-26
സര്‍ക്കാരിന്റെ പുതിയ മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായി ഏഴംഗ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി രൂപീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത് . ഇന്നലെ മന്ത്രി സഭ യോഗത്തില്‍ എക്സൈസ് മന്ത്രി പുതിയ മദ്യ നയത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു .
സര്‍ക്കാരിന്റെ പുതിയ മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായി ഏഴംഗ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി രൂപീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത് . പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്, സി.എ. അജീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍ . നവംബര്‍ 30-നകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം . മദ്യനയവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉപസമിതിയില്‍ മുസ്ലിം ലീഗിന് പ്രതിനിധിയില്ല. കോണ്‍ഗ്രസിന് പുറമെ കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി എന്നീ കക്ഷികളില്‍ നിന്നുള്ള പ്രതിനിധികളാണ് സമിതിയിലുള്ളത് . മദ്യനയം കോണ്‍ഗ്രസിനുള്ളില്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് മുതിര്‍ന്ന നേതാവ് വി.എം. സുധീരന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപസമിതിയുടെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഈ ആവശ്യം പരിഗണിക്കുക .
News
കാലാവസ്ഥ മാറുന്നു, മനുഷ്യന് വില നല്കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം തയ്യാറായി ...
എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള പരാതി , ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ സംഘം ...
ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം, ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രസംഗം ...
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
