GENERAL NEWS
എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം തയ്യാറായി സര്‍ക്കാര്‍
2026-11-26
സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍.പി.എസ്.ടി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന് നേതൃത്വം നല്‍കുന്ന സമരസമിതി സെക്രട്ടറി എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം പിന്നിട്ടു. 2026 ഒക്ടോബര്‍ 26-ന് തല മുണ്ഡനം ചെയ്താണ് വളര്‍മതി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. ആകെ സമരം 140 ദിവസത്തിലധികം പിന്നിട്ടിരിക്കുകയാണ്
നിരാഹാരം ഒരു മാസത്തോടടുക്കുമ്പോള്‍ വളര്‍മതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. നേരത്തെ പോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നെങ്കിലും, ചികിത്സയ്ക്ക് ശേഷം വീണ്ടും സമരപ്പന്തലില്‍ തിരിച്ചെത്തി നിരാഹാരം തുടരുകയായിരുന്നു . സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ നടത്തിയ ചര്‍ച്ചകളില്‍ നാല് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, സമരക്കാരുടെ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30-ല്‍ നിന്ന് 1:25 ആക്കി കുറയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ അനുകൂല തീരുമാനമായിട്ടില്ല . : അനുപാതം കുറയ്ക്കുന്ന കാര്യത്തിലടക്കം സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പും ഉത്തരവും ലഭിക്കാതെ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വളര്‍മതിയുടെയും സമരസമിതിയുടെയും നിലപാട്. സമരസമിതിയുടെ ചില പുതിയ നിലപാടുകളെച്ചൊല്ലി റാങ്ക് പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട് . നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും എന്തുകൊണ്ടാണ് സമരം അവസാനിപ്പിക്കാത്തത് എന്നതാണ് ചില ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്ന നിലപാട് . എന്നാല്‍ ഇത് സമരം തകര്‍ക്കാനുള്ള ശ്രെമമാണെന്നാണ് സമരക്കാരുടെ വാദം .
News
കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉപസമിതി രൂപീകരിച്ചു, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ ...
എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള പരാതി , ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ സംഘം ...
ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം, ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രസംഗം ...
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
