GENERAL NEWS
ഗംഗയുടെ കൊലപാതക കാരണം സംശയം, പ്രതിയെ ഒഴുവാക്കുകയാണെന്ന് കരുതിയുള്ള കൊലപാതകം
2026-11-28
ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് ബിരുദധാരിയായ പത്തനംതിട്ട അടൂര്‍ സ്വദേശിനി ഗംഗ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്തായ കൊല്ലം കൊട്ടാരക്കര സ്വദേശി ഗോകുല്‍ കൃഷ്ണയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി . ഗംഗ തന്നെ ഒഴിവാക്കുകയാണെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും ഗോകുല്‍ സംശയിച്ചിരുന്നു. വിളിക്കുമ്പോള്‍ പലപ്പോഴും ഗംഗയുടെ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഇയാളുടെ സംശയം വര്‍ദ്ധിപ്പിച്ചു. നവംബര്‍ 26-ന് വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോള്‍ വന്നതിനെ ചൊല്ലി രാത്രി വഴക്കുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം .
ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് ബിരുദധാരിയായ പത്തനംതിട്ട അടൂര്‍ സ്വദേശിനി ഗംഗ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്തായ കൊല്ലം കൊട്ടാരക്കര സ്വദേശി ഗോകുല്‍ കൃഷ്ണയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി . ഗംഗ തന്നെ ഒഴിവാക്കുകയാണെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും ഗോകുല്‍ സംശയിച്ചിരുന്നു. വിളിക്കുമ്പോള്‍ പലപ്പോഴും ഗംഗയുടെ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഇയാളുടെ സംശയം വര്‍ദ്ധിപ്പിച്ചു. നവംബര്‍ 26-ന് വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോള്‍ വന്നതിനെ ചൊല്ലി രാത്രി വഴക്കുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം . തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച രാവിലെയും തര്‍ക്കം തുടര്‍ന്നതോടെ, ബെംഗളൂരു കോട്ടണ്‍പേട്ട് ഒ.ടി.സി റോഡിലെ റീജന്‍സി ലോഡ്ജ് മുറിയില്‍ വെച്ച് ഗോകുല്‍ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഗംഗയുടെ അടിവയറ്റില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ബെംഗളൂരു നെലമംഗലയിലെ ഹര്‍ഷ നഴ്‌സിംഗ് കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബെംഗളൂരുവില്‍ എത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോകുലിനെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് കോട്ടണ്‍പേട്ട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .
News
പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , വര്‍ക്കലയില്‍ അമ്മയെയും മകളെയും കബളിപ്പിച്ചു ...
ഇടുക്കിയില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ആശുപത്രിയില്‍, അടിമാലിയില്‍ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ...
ചൈന പാക് ബഹിരാകാശ ബന്ധം, ഇന്ത്യ ജാഗ്രത ശക്തമാക്കണമെന്ന് സംയുക്ത സേനാ മേധാവി
രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരില്‍, ഏഴിമല നാവിക അക്കാദമിയില്‍ രാഷ്ട്രപതി, ഗവര്‍ണറും പ്രമുഖരും ചേര്‍ന്ന് ...
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
