GENERAL NEWS

രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരില്‍, ഏഴിമല നാവിക അക്കാദമിയില്‍ രാഷ്ട്രപതി, ഗവര്‍ണറും പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു, നാവിക കേഡറ്റുകളുടെ പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും

2026-11-28

ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം ഏഴിമല നാവിക അക്കാദമിയിലെത്തിയ രാഷ്ട്രപതിക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. ഇന്ന് രാവിലെ എട്ടുമണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു.

ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം ഏഴിമല നാവിക അക്കാദമിയിലെത്തിയ രാഷ്ട്രപതിക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. ഇന്ന് രാവിലെ എട്ടുമണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും.

ഇന്നലെ വൈകിട്ട് 7.20-ഓടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി., വി.കെ. സനോജ് എം.എല്‍.എ. തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

റോഡ് മാര്‍ഗം ഏഴിമല നാവിക  സാഗര്‍ കിനാര ഗസ്റ്റ് ഹൗസിലെത്തിയ രാഷ്ട്രപതിയെ  ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, മന്ത്രി റോജി എം. ജോണ്‍, ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍, ദക്ഷിണ നാവിക കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.

രാവിലെ എട്ടുമണിക്ക് ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ നാവിക കേഡറ്റുകളുടെ പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു.




News

പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , വര്‍ക്കലയില്‍ അമ്മയെയും മകളെയും കബളിപ്പിച്ചു ...

ഇടുക്കിയില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ആശുപത്രിയില്‍, അടിമാലിയില്‍ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ...

ചൈന പാക് ബഹിരാകാശ ബന്ധം, ഇന്ത്യ ജാഗ്രത ശക്തമാക്കണമെന്ന് സംയുക്ത സേനാ മേധാവി

ഗംഗയുടെ കൊലപാതക കാരണം സംശയം, പ്രതിയെ ഒഴുവാക്കുകയാണെന്ന് കരുതിയുള്ള കൊലപാതകം

ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...

തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...

'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...

ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ

VIDEO NEWS

ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കിയതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നല്‍കേണ്ടത് വലിയ വിലയോ? | LIVE

ഉക്രെയ്‌നിന്റെ മണ്ണില്‍ നിന്നും പാപ്പയ്‌ക്ക് സ്നേഹസമ്മാനം

രക്തനദി ഒഴുകുന്നതിന് മുന്‍പ് പരിശുദ്ധ അമ്മ കണ്ണീര്‍പൊഴിച്ച് നല്‍കിയ മുന്നറിയിപ്പ്

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU