GENERAL NEWS

ഇടുക്കിയില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ആശുപത്രിയില്‍, അടിമാലിയില്‍ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്ക് വിഷബാധ, കട്ടപ്പനയില്‍ വിനോദയാത്രാ സംഘത്തിലെ 63 പേര്‍ ചികിത്സയില്‍, അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥത അടിമാലിയില്‍ പത്തോളം പേര്‍ അത്യാഹിത വിഭാഗത്തില്‍

2026-11-28

ഇടുക്കിയില്‍ ഒരേദിവസം രണ്ട് ഭക്ഷ്യവിഷബാധ സംഭവങ്ങള്‍. അടിമാലിയിലും കട്ടപ്പനയിലുമായി നൂറിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അടിമാലിയില്‍ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കും കട്ടപ്പനയില്‍ വിനോദയാത്രാ സംഘത്തിലെ 63 പേര്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി.

ഇടുക്കിയില്‍ ഭക്ഷ്യസുരക്ഷായില്‍ ആശങ്കയുയര്‍ത്തി, ഒരു ദിവസം തന്നെ രണ്ട് ഭക്ഷ്യവിഷബാധ സംഭവങ്ങള്‍. അടിമാലിയിലും കട്ടപ്പനയിലുമായി നൂറിലേറെ പേരാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്.

ശനിയാഴ്ച വൈകിട്ടുമുതല്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.അടിമാലി ടൗണിലെ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പിഞ്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ചികിത്സ തേടിയവരിലുണ്ട്. ആരോഗ്യനില വഷളായ പത്തോളം പേരെ തൊടുപുഴയിലെയും കോതമംഗലത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ അത്യാഹിത വിഭാഗത്തിലാണ്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഭക്ഷ്യസുരക്ഷാ വിഭാഗവും റസ്റ്ററന്റില്‍ പരിശോധന നടത്തി. സ്ഥാപനം അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

അതേസമയം, കട്ടപ്പനയില്‍ വിനോദയാത്രാ സംഘത്തിലെ 63 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മലപ്പുറം തിരൂരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍നിന്ന് വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് ചികിത്സ തേടിയത്.

കൊടൈക്കനാല്‍ സന്ദര്‍ശനത്തിനുശേഷം രാമക്കല്‍മേട്ടിലെത്തിയ സംഘം 22-ാം തീയതി ഉച്ചയ്ക്ക് ഹോംസ്റ്റേയില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് രാത്രി കട്ടപ്പനയിലെ ഹോട്ടലില്‍നിന്ന് മന്തിയും കഴിച്ചു. പിന്നാലെ സംഘാംഗങ്ങള്‍ക്ക് വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.

രാത്രിയോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ആശുപത്രിയിലെത്തി. കട്ടപ്പന താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലുമായി ചികിത്സ തേടിയ ശേഷം സ്വദേശത്തേക്ക് മടങ്ങി.

കട്ടപ്പനയിലെ ഹോട്ടലില്‍നിന്നുള്ള ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമെന്ന സംശയത്തില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. അവശേഷിച്ച ഭക്ഷണസാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി.

ഒരേദിവസം രണ്ട് സ്ഥലങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ ഇടുക്കിയില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ത്തുകയാണ്.




News

പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , വര്‍ക്കലയില്‍ അമ്മയെയും മകളെയും കബളിപ്പിച്ചു ...

ചൈന പാക് ബഹിരാകാശ ബന്ധം, ഇന്ത്യ ജാഗ്രത ശക്തമാക്കണമെന്ന് സംയുക്ത സേനാ മേധാവി

രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരില്‍, ഏഴിമല നാവിക അക്കാദമിയില്‍ രാഷ്ട്രപതി, ഗവര്‍ണറും പ്രമുഖരും ചേര്‍ന്ന് ...

ഗംഗയുടെ കൊലപാതക കാരണം സംശയം, പ്രതിയെ ഒഴുവാക്കുകയാണെന്ന് കരുതിയുള്ള കൊലപാതകം

ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...

തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...

'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...

ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ

VIDEO NEWS

ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കിയതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നല്‍കേണ്ടത് വലിയ വിലയോ? | LIVE

ഉക്രെയ്‌നിന്റെ മണ്ണില്‍ നിന്നും പാപ്പയ്‌ക്ക് സ്നേഹസമ്മാനം

രക്തനദി ഒഴുകുന്നതിന് മുന്‍പ് പരിശുദ്ധ അമ്മ കണ്ണീര്‍പൊഴിച്ച് നല്‍കിയ മുന്നറിയിപ്പ്

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU