GENERAL NEWS
പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , വര്‍ക്കലയില്‍ അമ്മയെയും മകളെയും കബളിപ്പിച്ചു ഒരു കോടി രൂപയോളം തട്ടിയെടുത്തതായി പരാതി, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു
2026-11-28
പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് വര്‍ക്കലയില്‍ അമ്മയെയും മകളെയും കബളിപ്പിച്ചു ഒരു കോടി രൂപയോളം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.
പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് അമ്മയെയും മകളെയും കബളിപ്പിച്ചു ഒരു കോടി രൂപയോളം തട്ടിയെടുത്ത ചെമ്മരുതി സ്വദേശിനിയായ ജയശ്രീ, കൊല്ലം സ്വദേശികളായ അനീഷ, രമ്യ, താഹ എന്നിവര്‍ക്കെതിരെയാണ് അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ സ്വയംതൊഴില്‍ സംരംഭകത്വ വായ്പാ സബ്‌സിഡി പദ്ധതിയിലൂടെ ഒരു കോടി രൂപ വായ്പ ശരിയാക്കിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2025 മാര്‍ച്ച് മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസിംഗ് ഫീസെന്ന പേരില്‍ വിവിധ ഘട്ടങ്ങളിലായിട്ടാണ് ഇവരില്‍നിന്ന് ഇത്രയും തുക ഈടാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളില്‍ ഒരാള്‍ പദ്ധതിയുടെ സി.ഇ.ഒ ആണെന്നും മറ്റുള്ളവര്‍ ഉദ്യോഗസ്ഥരാണെന്നും വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഗൂഗിള്‍ പേ വഴിയുമാണ് പണം കൈമാറിയത്. സംഭവത്തില്‍ ഇനിയും കൂടുതല്‍ സമാനമായ തട്ടിപ്പുകള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
News
ഇടുക്കിയില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ആശുപത്രിയില്‍, അടിമാലിയില്‍ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ...
ചൈന പാക് ബഹിരാകാശ ബന്ധം, ഇന്ത്യ ജാഗ്രത ശക്തമാക്കണമെന്ന് സംയുക്ത സേനാ മേധാവി
രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരില്‍, ഏഴിമല നാവിക അക്കാദമിയില്‍ രാഷ്ട്രപതി, ഗവര്‍ണറും പ്രമുഖരും ചേര്‍ന്ന് ...
ഗംഗയുടെ കൊലപാതക കാരണം സംശയം, പ്രതിയെ ഒഴുവാക്കുകയാണെന്ന് കരുതിയുള്ള കൊലപാതകം
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
