GENERAL NEWS
ചൈന പാക് ബഹിരാകാശ ബന്ധം, ഇന്ത്യ ജാഗ്രത ശക്തമാക്കണമെന്ന് സംയുക്ത സേനാ മേധാവി
2026-11-28
ചൈന-പാകിസ്ഥാന്‍ ബഹിരാകാശ ബന്ധം ഇന്ത്യയുടെ സൈനിക തന്ത്രങ്ങളില്‍ നിര്‍ണ്ണായകമായി ഉള്‍പ്പെടുത്തണമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി. ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുമായുള്ള പാകിസ്ഥാന്റെ വളര്‍ന്നുവരുന്ന ബഹിരാകാശ സഹകരണം ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങളില്‍ നിര്‍ണായകമായി പരിഗണിക്കണമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്‌മണി.ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്റെ ബഹിരാകാശ ശേഷി മെച്ചപ്പെടുകയാണെന്നും, ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലകളില്‍ ചൈനയുടെ സാങ്കേതിക സഹായം പാകിസ്ഥാനും ലഭ്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ന്യൂഡല്‍ഹിയില്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'ഭാവിയിലെ യുദ്ധമുറകളും ഇന്ത്യയുടെ ബഹുമേഖലാ പ്രതിരോധ സജ്ജീകരണങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാറിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ചൈനയ്ക്ക് ലഭ്യമായ ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, റിക്കണൈസന്‍സ് (കടഞ) സംവിധാനങ്ങളും പൊസിഷനിംഗ്, നാവിഗേഷന്‍, ടൈമിംഗ് സൗകര്യങ്ങളും പാകിസ്ഥാനും ലഭ്യമാകുമെന്ന വസ്തുത ഇന്ത്യ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാകിസ്ഥാന്റെ ബഹിരാകാശ ഏജന്‍സിയായ സുപാര്‍ക്കോ സ്വന്തം നിലയിലും ശേഷി വികസിപ്പിക്കുന്നുണ്ടെന്നും, തുര്‍ക്കിയുടെ സഹായവും അവര്‍ക്ക് ലഭിക്കാനിടയുണ്ടെന്നും ജനറല്‍ രാജ സുബ്രഹ്‌മണി പറഞ്ഞു.ചൈനയുടെ ഷെന്‍ഷോ-24 മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് സീഷാന്‍ അലി പങ്കെടുത്തതും ഈ ചൈന പാക് സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.ഈ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സ്വന്തം ബഹിരാകാശ, നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. സ്പേസ് ബേസ്ഡ് സര്‍വൈലന്‍സ് മൂന്നാം ഘട്ട പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ശേഷി വലിയ തോതില്‍ ഉയരും. ഐ.എസ്.ആര്‍.ഒയും സ്വകാര്യ മേഖലയിലെ സംരംഭകരും ചേര്‍ന്ന് കൂടുതല്‍ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 26,968 കോടി രൂപ ചെലവില്‍ 52 സൈനിക ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്ന പദ്ധതിയാണ് ഇതിന്റെ ഭാഗമായി മുന്നോട്ട് പോകുന്നത്.പ്രതിരോധ സംഭരണ നടപടികള്‍ വേഗത്തിലാക്കുന്നതിനായി പ്രതിരോധ സംഭരണ പ്രക്രിയയില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താനുള്ള കരട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും സി.ഡി.എസ് അറിയിച്ചു.ആധുനിക യുദ്ധമുഖത്ത് ബഹിരാകാശ മേധാവിത്വം അതീവ പ്രാധാന്യമുള്ളതായി മാറുന്ന സാഹചര്യത്തില്‍, സ്വദേശീയ സാങ്കേതികവിദ്യയിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലും ഊന്നിയുള്ള മുന്നേറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
News
പ്രധാനമന്ത്രിയുടെ പേരിലുള്ള ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , വര്‍ക്കലയില്‍ അമ്മയെയും മകളെയും കബളിപ്പിച്ചു ...
ഇടുക്കിയില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ആശുപത്രിയില്‍, അടിമാലിയില്‍ റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച 55 ...
രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരില്‍, ഏഴിമല നാവിക അക്കാദമിയില്‍ രാഷ്ട്രപതി, ഗവര്‍ണറും പ്രമുഖരും ചേര്‍ന്ന് ...
ഗംഗയുടെ കൊലപാതക കാരണം സംശയം, പ്രതിയെ ഒഴുവാക്കുകയാണെന്ന് കരുതിയുള്ള കൊലപാതകം
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
