വത്തിക്കാൻ സിറ്റി പുറത്തിറക്കുന്ന പുതിയ യൂറോ സ്മാരക നാണയങ്ങളിൽ ഇനി ലെയോ പതിനാലാമൻ പാപ്പയുടെ മുഖചിത്രവും ഇടംപിടിക്കും. പുതിയ പാപ്പയുടെ സ്ഥാനാരോഹണത്തെ അനുസ്മരിച്ച് പുറത്തിറക്കുന്ന ശേഖരണ നാണയസമുച്ചയത്തിലാണ് ഈ പ്രത്യേക രൂപകൽപ്പന. 2014-ന് ശേഷം ആദ്യമായാണ് വത്തിക്കാൻ നാണയങ്ങളിൽ വീണ്ടും ഒരു പാപ്പയുടെ മുഖചിത്രം പ്രത്യക്ഷപ്പെടുന്നത്.